കെ.വി. ചന്ദ്രന് സ്മാരക പ്രഥമ ചന്ദ്രപ്രഭ പുരസ്കാരം പള്ളം ചന്ദ്രന്
പള്ളം ചന്ദ്രന്.
ഇരിങ്ങാലക്കുട: കെ.വി. ചന്ദ്രന് സ്മാരക പ്രഥമ ചന്ദ്രപ്രഭ പുരസ്കാരം പള്ളം ചന്ദ്രന്. കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് (ചെയര്മാന്), പദ്മ ശ്രീ പുരസ്കൃതന്‍ പെരുവനം കുട്ടന്മാരാര് (മുഖ്യ ഉപദേഷ്ടാവ്), ഡോ. നാരായണന് പിഷാരടി, അനിയന് മംഗലശേരി, രമേശന് നമ്പീശന്, അഡ്വ. രാജേഷ് തമ്പാന്, ടി. നന്ദകുമാര്‍ എന്നിവരടങ്ങുന്ന പുരസ്കാര നിര്‍ണ്ണയസമിതിയാണ് തെരഞ്ഞെടുത്തത്. പതിനയ്യായിരം രൂപയും, ഫലകവും, കീര്‍ത്തിപത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കോട്ടയം കളിയരങ്ങ് എന്ന കലാസ്ഥാപനത്തിന്റെ സ്ഥാപക സെക്രട്ടറിയായി നാലരപ്പതിറ്റാണ്ടിലേറെക്കാലമായി പ്രവര്‍ത്തിക്കുന്ന പള്ളം ചന്ദ്രന് കേരള കലാമണ്ഡലത്തിന്റെ എംകെകെ നായര്‍ സ്മാരക സമഗ്രസംഭാവനാപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 2026 ജനുവരി 24, 25, 26 തീയതികളിലായി നടക്കുന്ന ക്ലബ്ബിന്റെ അമ്പത്തിയൊന്നാമത് വാര്‍ഷികാഘോഷത്തിലെ സമ്മേളനത്തില്‍ പുരസ്ക്കാരം സമര്‍പ്പിക്കും.

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു