അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി

ലൈജു.
ഇരിങ്ങാലക്കുട: ഡ്രൈഡേയോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാറും സംഘവും കൂടി അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി. മുരിയാട് ലൈജു (48) എന്നയാളെ അറസ്റ്റ് ചെയ്തു. ലൈജുവിനെതിരെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസില്‍ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) മാരായ പി.എം. ബാബു, ഇ.പി. ദിബോസ്, സി.കെ. ചന്ദ്രന് സിവില്‍ എക്സൈസ് ഓഫീസര്‍ കെ.യു. മഹേഷ്, ഡ്രൈവര്‍ കെ.കെ. സുധീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.