പൂമംഗലം കുടുംബാരോഗ്യകേന്ദ്രം ഒപി ബ്ലോക്കിന് 60 ലക്ഷം ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം.
അരിപ്പാലം: പൂമംഗലം പഞ്ചായത്തിനു കീഴിലുള്ള കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ ഒപി ബ്ലോക്ക് കെട്ടിടം നിര്‍മിക്കാന്‍ 60 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ 2025-26-ലെ ആസ്തിവികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി നല്‍കിയത്. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ആശുപത്രി അങ്കണത്തില്‍ റോഡിനോടുചേര്‍ന്ന് 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ഒപി പ്രവര്‍ത്തിക്കുന്നത്.
നേരത്തേ പ്രാഥമികാരോഗ്യകേന്ദ്രമായിരുന്ന സമയത്തുണ്ടായിരുന്ന കെട്ടിടത്തില്‍ മുന്‍വശത്ത് കുറച്ചുഭാഗം നീട്ടിയെടുത്താണ് ഇപ്പോഴത്തെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പടിയൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന സമയത്താണ് 1972-ല്‍ പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങുന്നത്. നേരത്തേ അരിപ്പാലം ചിറയുടെ അടുത്തായി വാടകക്കെട്ടിടത്തിലായിരുന്നു ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അരിപ്പാലത്തെയും സമീപപ്രദേശങ്ങളിലെയും സാമ്പത്തികസഹായംകൊണ്ടാണ് വെള്ളാങ്കല്ലൂര്‍- മതിലകം റോഡില്‍ അരിപ്പാലം സെന്ററിനടുത്ത് ഒരേക്കര്‍ സ്ഥലം വാങ്ങി 1974-ല്‍ ആശുപത്രി നിര്‍മിച്ചത്.
പിന്നീട് പൂമംഗലം പഞ്ചായത്ത് രൂപവത്കരിക്കുകയും ആശുപത്രി പൂമംഗലത്തിനു കീഴിലായി മാറുകയും ചെയ്തെങ്കിലും അതേ കെട്ടിടത്തില്‍ത്തന്നെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. പ്രാഥമികാരോഗ്യകേന്ദ്രം പിന്നീട് കുടുംബാരോഗ്യകേന്ദ്രമാക്കി ലാബ് അടക്കമുള്ള സൗകര്യങ്ങളും രണ്ട് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കി. ആശുപത്രിവളപ്പിന്റെ പിന്നിലാണ് പുതിയ കെട്ടിടം പണിയാന്‍ നിശ്ചയിച്ചിരിക്കുന്നത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി