സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്, പല പ്രമുഖര്‍ക്കും പ്രതീക്ഷയര്‍പ്പിച്ച വാര്‍ഡുകള്‍ നഷ്ടപ്പെട്ടു
വാര്‍ഡ് നഷ്ടമായവര്‍ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്, പരാജയ സാധ്യത ഭയന്ന് പലരും പിന്മാറുവാനുള്ള ശ്രമത്തില്‍
ഇരിങ്ങാലക്കുട: അടുത്ത അങ്കവും സ്ഥാനവും സ്വപ്നം കണ്ട് നടന്ന പല പ്രമുഖരും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പു കഴിഞ്ഞതോടെ നിരാശരായി. തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങാന്‍ ഒരുങ്ങി നിന്ന പലര്‍ക്കും പ്രതീക്ഷിച്ച വാര്‍ഡുകള്‍ നഷ്ടപ്പെട്ടുവെങ്കിലും വേറെ ചിലര്‍ക്കു സ്വന്തം വാര്‍ഡുകളിലോ സമീപ വാര്‍ഡുകളിലോ സീറ്റ് ഉറപ്പിക്കുവാന്‍ സാധിച്ച നിലയിലുമാണ്. വാര്‍ഡുകള്‍ നഷ്ടപ്പെട്ടവരില്‍ ചിലര്‍ സമീപ വാര്‍ഡുകളില്‍ സീറ്റുറപ്പിക്കാനുള്ള നെട്ടോട്ടത്തിലുമാണ്. കന്നിയംഗം മുതല്‍ നിലവിലെ ജന പ്രതിനിധികളായവരും ഇതില്‍പ്പെടും. കഴിഞ്ഞ തവണ പരാജിതരായവരും മാറ്റി നിര്‍ത്തപ്പെട്ടവരും ഇതില്‍പ്പെടും.
പുതിയ വാര്‍ഡിലെ വോട്ടര്‍മാരെ സ്വാധിക്കുന്നതിനു പുറമേ സീറ്റ് ലഭിക്കാന്‍ ഉന്നതരെയും സ്വാധീക്കുന്ന തിരക്കിലുമാണ്. മറ്റു വാര്‍ഡുകളില്‍ പരാജയ സാധ്യത കൂടുതലാണെന്നു വിലയിരുത്തി മത്സര രംഗത്തേക്കിനിയില്ലെന്നു ഉറപ്പിച്ച മട്ടിലാണു ഒരു കൂട്ടര്. ഇരിങ്ങാലക്കുട നഗരസഭയില്‍ 41 വാര്‍ഡുകളുണ്ടായിരുന്നത് 43 വാര്‍ഡുകളായി മാറിയിട്ടുണ്ട്. 19 ജനറല്‍ വിഭാഗത്തിനും മൂന്നു പട്ടികജാതി വനിതാ വിഭാഗത്തിനും രണ്ടു പട്ടികജാതി ജനറല്‍ വിഭാഗത്തിനും 19 വനിത വിഭാഗത്തിനുമാണു നറുക്കെടുപ്പിലൂടെ സംവരണമായി വാര്‍ഡുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
പലര്‍ക്കും മത്സരിക്കണമെങ്കില്‍ സ്വന്തം വാര്‍ഡില്‍ നിന്നും മാറി മറ്റു വാര്‍ഡുകളില്‍ അഭയം തേടേണ്ട അവസ്ഥയിലാണ്. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയിയുടെ മഠത്തിക്കര വാര്‍ഡ് ജനറല്‍ ആയി. സമീപത്തെ വാര്‍ഡുകളില്‍ മത്സരിക്കണോ അതോ മത്സര രംഗത്തു നിന്നു മാറി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണോ എന്നു ആലോചിക്കുകയാണെന്ന് മേരിക്കുട്ടി ജോയ് വ്യക്തമാക്കി. മുന്‍ നഗരസഭാ ചെയര്‍പേഴ്സണും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സോണിയ ഗിരി ഇനി മുനിസിപ്പല്‍ തെരഞ്ഞടുപ്പു രംഗത്തേക്കില്ലെന്ന് വ്യക്തമാക്കി. മൂന്നു വട്ടം കൗണ്‍സിലറാകുകയും രണ്ടു വട്ടം കൗണ്‍സിലില്‍ ചെയര്‍പേഴ്സണായിരുന്ന സോണിയ ഗിരിയുടെ ചേലൂര്‍ വാര്‍ഡ് ഇത്തവണ ജനറല്‍ വിഭാഗത്തിലാണ്.
നഗരസഭ ചെയര്‍പേഴ്സണായിരുന്ന സുജ സഞ്ജീവ് കുമാര്‍ രണ്ടു തവണ പ്രതിനിധീകരിച്ചിരന്ന വാര്‍ഡ് 31 കാരുകുളങ്ങര രണ്ടു വാര്‍ഡുകളായി തിരിഞ്ഞു. അതില്‍ 27 ജനറല്‍ വാര്‍ഡായും 30 വനിത സംവരണമായി മാറിയിട്ടുണ്ട്. 27-ാം വാര്‍ഡിലാണ് താമസിക്കുന്നതെങ്കിലും 27 ലോ 30 ലോ മത്സരിക്കുവാനാണ് നീക്കം. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ താമസിക്കുന്ന മാപ്രാണം ആറാം വാര്‍ഡ് ജനറല്‍ വിഭാഗത്തിലായതിനാല്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. നാല് തവണ കൗണ്‍സിലറാകുകയും മൂന്നു തവണ വൈസ് ചെയര്‍മാനാകുകയും ചെയ്ത ടി.വി. ചാര്‍ളി പ്രതിനിധീകരിച്ചിരുന്ന വാര്‍ഡ് വനിതയായതോടെ സമീപത്തെ 25 കണ്ഠേശ്വരം വാര്‍ഡിലോ, 27 കാരുകുളങ്ങര വാര്‍ഡിലോ മത്സരിക്കേണ്ടിവരും.
വൈസ് ചെയര്‍മാനായിരുന്ന നിലവിലെ സീനിയര്‍ കൗണ്‍സിലര്‍ പി.ടി. ജോര്‍ജിന്റെ ആശുപത്രി വാര്‍ഡ് വനിതാ വാര്‍ഡായി മാറി. മൂന്നു തവണ വിജയിച്ച ഇടതു പക്ഷത്തെ അല്‍ഫോണ്‍സാ തോമാസിന്റെ മൂന്നാം വാര്‍ഡ് ഇത്തവണ ജനറല്‍ വിഭാഗത്തിനുള്ളതാണ്. ഒരു തവണ ജനറല്‍ സീറ്റില്‍ നിന്നും വിജയിച്ചതിനാല്‍ ഈ വാര്‍ഡില്‍ നിന്നു തന്നെ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മൂന്നു തവണയായി കൗണ്‍സിലറായിരുന്ന ബിജെപിയുടെ സന്തോഷ് ബോബന് മുമ്പ് മത്സരിച്ച കൂടല്‍മാണിക്യം വാര്‍ഡ് ഇത്തവണ ജനറല്‍ വിഭാഗത്തിനാണ്. കണ്ണും നീട്ടിയിരുന്ന സീറ്റുകള്‍ സംവരണ നറുക്കെടുപ്പില്‍ പലരുടെയും കൈവിട്ടുപോയ സ്ഥിതിയിലാണ്. പൊതു പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും വര്‍ഷങ്ങളോളും സജീവമാകാതിരുന്നവര് തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി പരിപാടികളില്‍ അടുത്തിടെ സജീവമായിട്ടുണ്ട്. പിന്തുണ കുറഞ്ഞ ഇത്തരക്കാരുടെ ലക്ഷ്യം മല്‍സരിക്കാന്‍ ഒരു സീറ്റ് എന്നുള്ളതാണ്.

സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് നല്ലകാലം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു