സെന്റ് ജോസഫ്സ് കോളജ് കാലിക്കട്ട് വോളി ചാമ്പ്യന്‍
കാലിക്കട്ട് യൂണിവേഴ്സിറ്റി വനിതാ ഇന്റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം.
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി വനിതാ ഇന്റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. കാലിക്കട്ട് യൂണിവേഴ്സിറ്റി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല്പത്തി ആറാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ചാമ്പ്യന്മാര് ആകുന്നത്. ഫൈനലില്‍ സെന്റ് മേരീസ് കോളജ് സുല്‍ത്താന്‍ ബത്തേരിയെ (25-18, 25-18, 25-22) തോല്‍പ്പിച്ചാണ് സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായത്.
മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ എസ്എന്‍ കോളജ് വടകര, എസ്എന്‍ കോളജ് ചേളന്നൂരിനെ തോല്‍പ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ട്രോഫികള്‍ സമ്മാനിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, സെന്റ് ജോസഫ്സ് കോളജ് കായിക വകുപ്പ് മേധാവി തുഷാര ഫിലിപ്പ്, ഡോ. സ്റ്റാലിന് റാഫേല്‍, എന്‍.എസ്. വിഷ്ണു, ജനറല്‍ ക്യാപ്റ്റന്‍ അനുപമ എന്നിവര്‍ സംസാരിച്ചു. ഈ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കായികപ്രതിഭകളെ കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുത്തു.

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു