റൂറല്‍ പോലീസ് ജില്ലാ കായികമേള; കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് ഓവറോള്‍ ചാമ്പ്യന്മാര്
തൃശൂര്‍ റൂറല്‍ പോലീസ് ജില്ലാ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രമ്യ മേനോന് ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: റൂറല്‍ പോലീസ് ജില്ലാ കായികമേളയില്‍ കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് ഓവറോള്‍ ചാമ്പ്യന്മാരായി. ജില്ലാ ഹെഡ് ക്വാട്ടേഴ്സ് രണ്ടാംസ്ഥാനവും ഇരിങ്ങാലക്കുട സബ് ഡിവിഷന് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പുരുഷന്മാരില് ചാലക്കുടി സബ് ഡിവിഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു, കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനിലെ വിശാഖ് എന്നിവരും വനിതകളില്‍ ചാലക്കുടി സബ് ഡിവിഷനിലെ ജാന്സിയും വ്യക്തിഗത ചാമ്പ്യന്മാരായി.
കായികമേളയില്‍ ഗെയിംസിലും അത്ലറ്റിക്സിലുമായി ജില്ലാ ഹെഡ് ക്വാട്ടേഴ്സ്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍. ചാലക്കുടി സബ് ഡിവിഷനുകളില്‍നിന്നായി അഞ്ഞൂറോളം പോലീസുദ്യോഗസ്ഥരാണ് പങ്കെടുത്തത്. സമാപനച്ചടങ്ങില്‍ തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രമ്യ മേനോന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി നകുല്‍ രാജേന്ദ്ര ദേശ്മുഖ് വിശിഷ്ടാതിഥിയായി. റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍, അഡീഷണല്‍ എസ്പി ടി.എസ്. സിനോജ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ്, ഡിവൈഎസ്പിമാരായ വി.കെ. രാജു, സി.എല്‍. ഷാജു, പി.സി. ബിജു കുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാര്‍, ഡിസിആര്‍ബി ഡിവൈഎസ്പി വര്‍ഗീസ് അലക്സാണ്ടര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍