നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
ഐട്രിപ്പിള്ഇയും ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും സംയുക്തമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച അണ്‍ഫോള്‍ഡ് 2026 ദ്വിദിന സ്റ്റാര്‍ട്ടപ്പ് ബൂടട് ക്യാംപ് ഹൈക്കോണ്‍ ഗ്രൂപ്പ് ചെയര്മാന് ക്രിസ്റ്റോ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്രോണിക്സ് എന്‍ജിനീയേഴ്സ് (ഐട്രിപ്പിള്‍ഇ) യും ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും സംയുക്തമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച അണ്‍ഫോള്‍ഡ് 2026 ദ്വിദിന സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് ശ്രദ്ധേയമായി. ഹൈക്കോണ്‍ ഗ്രൂപ്പ് ചെയര്മാന് ക്രിസ്റ്റോ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളില്‍ സംരംഭകത്വ മനോഭാവം വളര്‍ത്താനും സാങ്കേതിക ആശയങ്ങള്‍ക്ക് വ്യാവസായിക രൂപം നല്‍കാനും ലക്ഷ്യമിട്ടാണ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചത്. ബൂട്ട് ക്യാംപില്‍ സാങ്കേതിക ബിസിനസ് രംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു.
കേരളസാങ്കേതിക സര്‍വകലാശാല അസിസ്റ്റന്റ് ഡയറക്ടറും ഐട്രിപ്പിള്‍ഇ ജോയിന്റ് ചാപ്റ്റര്‍ കേരള ചെയറുമായ ഡോ.കെ. ബിജു, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പ്രോഗ്രാം മാനേജര്‍ കെ.എം. ധനജ്, ചേലക്കര ഗവ. പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം. പ്രദീപ്, ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് എന്‍ജിനീയറിംഗ് കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ.സി. പ്രേംശങ്കര്‍, സഹൃദയ എന്‍ജിനീയറിംഗ് കോളജ് പ്രഫസറും ഐഇഇഇ ആര്‍എഎസ് കേരളം ചാപ്റ്റര്‍ സെക്രട്ടറിയുമായ ഡോ.ആര്. ശ്രീരാജ്, ജ്യോതി എന്‍ജിനീയറിംഗ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ അശ്വതി വില്‍സണ്‍, ബസ്റ്റ്ലര് ആപ്പ് ഫൗണ്ടറും സിഇഒയുമായ സജിദ് സജി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മെന്റര്‍ഷിപ്പ് നല്കി. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ.എ.എന്‍. രവിശങ്കറിന്റെ നേതൃത്വത്തില്‍ അധ്യാപകരും ഐ ട്രിപ്പിള്‍ ഇ വളണ്ടിയര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഐട്രിപ്പിള്‍ഇ ജോയിന്റ് ചാപ്റ്റര്‍ കേരള, ഐട്രിപ്പിള്‍ഇ ആര്‍എഎസ് കേരള ചാപ്റ്റര്‍, ഐട്രിപ്പിള്‍ഇ എസ്ബി സിസിഇ, ഐട്രിപ്പിള്‍ഇ യംഗ് പ്രഫഷണല്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കോളജുകളില്‍ നിന്നായി നൂറോളം വിദ്യാര്‍ഥികളും ഐഇഇഇ പ്രതിനിധികളും ബൂട്ട് ക്യാംപില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉദയ പ്രോവിന്‍സ് സാന്ത്വനസംഗമം 2026 സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ഇരിങ്ങാലക്കുട ഉപജില്ലാ സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവ് ചികിത്സാ സഹായം തേടുന്നു
സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി