മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാര്‍ഡ് ഗ്രാമസഭയില്‍ നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് സംസാരിക്കുന്നു.

മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് നഗരസഭാ ചെയര്മാന് എം.പി. ജാക്സണ്
ഇരിങ്ങാലക്കുട: തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്നതിനായി ഒന്നാം വാര്‍ഡിലെ മൂര്‍ക്കനാട് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള പദ്ധതി ഇരിങ്ങാലക്കുട നഗരസഭ ഉപേക്ഷിച്ചു. മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന നഗരസഭ ഒന്നാം വാര്‍ഡ് ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മൂര്‍ക്കനാട് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്ന് ചെയര്മാന് എം.പി. ജാക്സണ് വ്യക്തമാക്കിയത്. പ്രാദേശിക എതിര്‍പ്പും വെള്ളക്കെട്ടുമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നും ചെയര്മാന് അറിയിച്ചു. ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് ചെയര്മാന് എം.പി. ജാക്സണ് പിന്നീട് പറഞ്ഞു. പ്രാദേശികമായി എതിര്‍പ്പുയരുന്നത് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തിക്കുമെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു.
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നഗരസഭ പരിധിയില്‍ മൂര്‍ക്കനാട് തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്. ഇതിനായി 10,000 രൂപയ്ക്ക് 40 സെന്റ് സ്ഥലം മൂര്‍ക്കനാട് വള്ളിക്കാഞ്ഞിരത്ത് കണ്ടെത്തുകയും തരംമാറ്റം ലഭിക്കുന്നതനുസരിച്ച് കരാര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാനൊരുങ്ങുന്ന സ്ഥലം ഒട്ടും അനുയോജ്യമല്ലെന്നും എല്ലാ മഴക്കാലത്തും വെള്ളംകയറുന്ന ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന പ്രദേശമാണെന്നും അത് അനുവദിക്കില്ലെന്നുമറിയിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി. മൂര്‍ക്കനാട് ഒന്നാം വാര്‍ഡ് ജനകീയകൂട്ടായ്മ എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ച് സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
കൗണ്‍സില്‍ യോഗത്തില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പിന്നീട് സ്ഥലം സന്ദര്‍ശിച്ചതോടെ ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. തുടര്‍ന്ന് തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് സ്ഥലം നല്കാന് ഇരിങ്ങാലക്കുട നഗരസഭ താത്പര്യപത്രം ക്ഷണിച്ചതിനെ തുടര്‍ന്ന് ഈ സ്ഥലത്തിന്റേയും സമീപത്തെ മറ്റൊരു സ്ഥലത്തിന്റേയും ഉടമകളാണ് സമ്മതപത്രം നല്‍കിയത്. പ്രതിഷേധങ്ങളുയര്‍ന്നതോടെ നഗരസഭ തുടര്‍ന്ന് നടടികള് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മൂര്‍ക്കനാട് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നീക്കം ഉപേക്ഷിച്ച നഗരസഭയുടെ തീരുമാനത്തെ ഒന്നാംവാര്‍ഡ് ജനകീയ കൂട്ടായ്മ സ്വാഗതം ചെയ്തു. തീരുമാനം കൈക്കൊണ്ട ചെയര്‍മാനും വൈസ് ചെയര്‍മാനും ജനകീയ കൂട്ടായ്മ പ്രസിഡന്റ് അബ്ദുള്‍ കബീര്‍, സെക്രട്ടറി ഉമേഷ് കാരയില്‍ എന്നിവര്‍ നന്ദി അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി
മുനിസിപ്പല്‍ വയോജന കൂട്ടായ്മ ലോക വയോജന ദിനാചരണം നടത്തി
ലോക വൃദ്ധ ദിനം ആഘോഷിച്ചു