ആദ്യ ദിനം അധ്യാപകര്‍ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസറായി ചുമതലയേറ്റ എം.വി. ഉഷ ആറ് അധ്യാപകരുടെ നിയമന അംഗീകാര ഉത്തരവ് കൈമാറുന്നു. കെപിഎസ്ടിഎ ഭാരവാഹികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സമീപം.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ ഡിഇഒ ആയി ചുമതല ഏറ്റെടുത്ത് ഓഫീസര്‍ എം.വി. ഉഷ ആദ്യ ദിവസം നല്കിയ ഉത്തരവ് വര്‍ഷങ്ങളായി നിയമന അംഗീകാരം ലഭിക്കാതെ ഇരുന്ന ആറ് അധ്യാപകരുടെ നിയമനങ്ങളാണ്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ എം.വി. ഉഷ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ആയി ചുമതല ഏറ്റെടുത്തപ്പോള്‍ ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയിലെ ആറ് അധ്യാപകരുടെ നിയമനം അംഗീകരിക്കാനുള്ള ഫയലുകള്‍ ജീവനക്കാര്‍ തയാറാക്കി വച്ചിരുന്നു. നടവരമ്പ് ഗവണ്മെന്റ് ഹൈസ്കൂള്‍ ഉള്‍പ്പടെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളില്‍ പ്രധാന അധ്യാപിക ആയി പ്രവര്‍ത്തിച്ചാണ് ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച് ജില്ലാ വദ്യാഭ്യാസ ഓഫീസറായി ചുമതലയേല്‍ക്കുന്നത്. ആദ്യ ദിവസം തന്നെ അധ്യാപകരുടെ നിയമനങ്ങള്‍ പാസാക്കാന്‍ മുന്‍കൈ എടുത്ത വിദ്യാഭ്യാസ ജില്ല ഓഫീസിലെ ജീവനക്കാരെ കെപിഎസ്ടിഎ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി അഭിനന്ദിച്ചു.
സര്‍ക്കാരിന്റെ നൂറിന പരിപാടികളുടെ ഭാഗമായി മുഴുവന്‍ അധ്യാപകരുടെ നിയമനങ്ങളും എത്രയും വേഗം അംഗീകരിക്കാന്‍ വിദ്യാഭ്യാസ ജില്ല ഉപജില്ല ഓഫീസുകള്‍ തയാറാകണമെന്നും ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയിലെ നിയമനങ്ങള്‍ പ്രത്യേക അദാലത്ത് നടത്തി അംഗീകരിക്കണമെന്നും കെപിഎസ്ടിഎ ഇരങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോര്‍ജ്ജ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പ്രവീണ്‍ എം. കുമാര്‍, കെപിഎസ്ടിഎ നേതാക്കളായ ബി. ബിജു, സി.ജെ. ദാമു, എം.ജെ. ഷാജി, ഷിജി ശങ്കര്‍, എം.ജെ. രജനി, ആന്റോ പി. തട്ടില്‍, പി.യു. രാഹുല്‍, മെല്വിന് ഡേവിസ്, വി. ഇന്ദുജ, കെ.വി. സുശീല്‍ എന്നിവര്‍ സംബന്ധിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ്, ബിപിസി എ. സരിത കണിച്ചായി, വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സബ് ജില്ലാ കായികമേളയില്‍ മിന്നുന്ന നേട്ടവുമായി ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂള്‍
പിണ്ടിപ്പെരുന്നാള്; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സ്വാഗതസംഘം ഓഫീസ് തുറന്നു
വിശുദ്ധ എവുപ്രാസ്യയുടെ 149 ാം ജന്മദിന തിരുനാള്‍
നഗരമധ്യത്തിലെ കാനയുടെ സ്ലാബ് തകര്‍ന്ന് അപകടക്കുഴി; കുഴിയില്‍ വാഴനട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
ഡോണ്‍ ബോസ്കോയില്‍ എന്‍എസ്എസ് യൂണിറ്റിന് തുടക്കമായി
ഐടിയു ബാങ്ക് നിക്ഷേപകരുടെ പണം തിരികെ ലഭിക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പാക്കും: സുരേഷ് ഗോപി