ഐടിയു ബാങ്ക് നിക്ഷേപകരുടെ പണം തിരികെ ലഭിക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പാക്കും: സുരേഷ് ഗോപി
ഐടിയു ബാങ്ക് നിക്ഷേപകരുടെ പരാതികള്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറില്‍ നേരിട്ട് കേള്‍ക്കുന്നു.

ഇരിങ്ങാലക്കുട: ഐടിയു ബാങ്ക് നിക്ഷേപകരുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും നിക്ഷേപത്തുക തിരികെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറില്‍ നിക്ഷേപകരുടെ പരാതികള്‍ നേരിട്ട് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ ദുരിതം തനിക്ക് വൈകാരികമായി അനുഭവപ്പെടുന്ന വിഷയമാണ്. തന്റെ വോട്ടര്‍മാര്‍ക്ക് പ്രശ്നം നേരിടുമ്പോള്‍ അവര്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടിലൂടെ പണം സമ്പാദിച്ചവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തുകയും ആവശ്യമായ സാഹചര്യത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിയമനിര്‍മാണം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഐടിയു ബാങ്ക് നിക്ഷേപകരുടെ പ്രശ്നങ്ങള്‍ വിശദീകരിച്ച് 900ഓളം നിക്ഷേപകര്‍ ഒപ്പിട്ട നിവേദനം സുരേഷ് ഗോപിക്ക് കൈമാറി. ബാങ്ക് നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി അഡ്വ. ആന്റണി തെക്കേക്കര, സെക്രട്ടറി ലിയോ പി. ആന്റോ, ജോയിന്റ് സെക്രട്ടറി ടോയ് വാറുണ്ണി, ബാങ്കിംഗ്് അഡൈ്വസര്‍ സി.കെ. ജോസഫ്, ട്രഷറര്‍ പി.കെ. സഞ്ജീവന്, കമ്മിറ്റി അംഗങ്ങളായ സനോജ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.

കരുവന്നൂര്‍ കേസിലെ നടപടികള്‍ക്ക് തുടക്കമിട്ടത് തന്റെ ഇടപെടലിലൂടെ: സുരേഷ് ഗോപി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരായ നടപടികള്‍ക്ക് തുടക്കമിട്ടത് തന്റെ ഇടപെടലുകളിലൂടെയാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അവകാശപ്പെട്ടു. തന്റെ ആവശ്യപ്രകാരമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതിനുള്ള നടപടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വീകരിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രതികളെ ചോദ്യം ചെയ്യുകയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ഉണ്ടായി.
നൂറുകോടിയിലധികം രപ പിടിച്ചെടുത്ത് ബാങ്കിന് തിരികെ നല്കാന് ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യവാങ്മൂലം നല്‍കിയിരുന്നുവെന്നും എന്നാല്‍ മുന്‍ സര്‍ക്കാരും ബാങ്ക് അധികൃതരും തുക സ്വീകരിക്കാന്‍ തയാറാകാത്തതിനാല്‍ പാവപ്പെട്ട നിക്ഷേപകര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് പണം സ്വീകരിച്ചിരുന്നെങ്കില്‍ രസീതുമായി ബാങ്കിലെത്തുന്ന നിക്ഷേപകര്‍ക്ക് തുക ലഭിക്കുമായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടപ്പോഴും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സബ് ജില്ലാ കായികമേളയില്‍ മിന്നുന്ന നേട്ടവുമായി ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂള്‍
പിണ്ടിപ്പെരുന്നാള്; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സ്വാഗതസംഘം ഓഫീസ് തുറന്നു
വിശുദ്ധ എവുപ്രാസ്യയുടെ 149 ാം ജന്മദിന തിരുനാള്‍
നഗരമധ്യത്തിലെ കാനയുടെ സ്ലാബ് തകര്‍ന്ന് അപകടക്കുഴി; കുഴിയില്‍ വാഴനട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
ഡോണ്‍ ബോസ്കോയില്‍ എന്‍എസ്എസ് യൂണിറ്റിന് തുടക്കമായി
ആദ്യ ദിനം അധ്യാപകര്‍ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍