അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ സബ്മിഷന് മറുപടി

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്ക് അധിക ജീവനക്കാരെയും സ്പെഷ്യാലിറ്റി വിഭാഗങ്ങളും അനുവദിക്കും: മന്ത്രി മുരളീധരന്
ജീവനക്കാര്‍ക്കും മന്ത്രിയുടെ പ്രശംസ
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിക്ക് അധിക ജീവനക്കാരെയും സ്പെഷ്യാലിറ്റി വിഭാഗങ്ങളും അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇത് പറഞ്ഞത്. അടിസ്ഥാന സൗകര്യ വികസനം, ആധുനിക ചികിത്സ സംവിധാനങ്ങള്‍, ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകള്‍, ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ എന്നിവയിലൂടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ മെച്ചപ്പെട്ടതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതിനായുള്ള നിര്‍ദ്ദേശം ധനകാര്യ വകുപ്പിന്റെ അനുമതിക്കായി നല്‍കിയിട്ടുണ്ട്. മെഡിസിന്, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തേഷ്യ, ഓര്‍ത്തോ എന്നീ വിഭാഗങ്ങളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പ് ഡയറക്ടറില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മികവിന്റെ കേന്ദ്രമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മാറുകയാണെന്നും ആശുപത്രിയുടെ പ്രത്യേക പ്രാധാന്യം പരിഗണിച്ച് വിവിധ സര്‍ട്ടിഫിക്കേഷനുകള്‍ നേടുന്നതില്‍ ജീവനക്കാരുടെ ഭാഗത്തു നിന്നും നല്ല പ്രവര്‍ത്തനമാണ് നല്‍കുന്നതെന്നും മന്ത്രി പ്രശംസിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ തൃശൂര്‍ റൂറല്‍ ജില്ലാ തല ഏകോപന യോഗം ചേര്‍ന്നു
വീട്ടിലെ ലൈബ്രറിയില്‍ ചങ്ങമ്പുഴ അനുസ്മരണം നടത്തി
സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം; 106 കോടി തിരിച്ചുനല്‍കണമെന്ന് ആവശ്യം