നടവരമ്പ് ചിറവളവ് നിര്‍മാണം: യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് ബഹുജന കണ്വെന്ഷന്
നടവരമ്പ് ചിറവളവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികളുടെ ഭാഗമായി റോഡിലെ കലുങ്ക് പൊളിച്ചു മാറ്റുന്നു.
ഇരിങ്ങാലക്കുട: നടവരമ്പ് ചിറവളവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങള്‍ മൂലം ദുരിതത്തിലായ പ്രദേശവാസികളുടെയും വ്യാപാരികളുടെയും പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയസാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് നടവരമ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ലക്ഷംവീട് ടിവി ഹാളില്‍ ബഹുജന കണ്വെന്ഷന് സംഘടിപ്പിക്കും. ചിറവളവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക, ജനജീവിതം ദുസഹമാക്കുന്ന അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങള്‍ ഒഴിവാക്കി ശാസ്ത്രീയമായ ഗതാഗതം പുനഃസ്ഥാപിക്കുക, നടവരമ്പ് അംബേദ്കര്‍ ഗ്രാമം, ലക്ഷംവീട് കോളനി എന്നിവിടങ്ങളിലെ നിലച്ചുപോയ ശുദ്ധജലവിതരണം അടിയന്തരമായി പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
ജില്ലയിലെ ഏറ്റവും വലിയ കോള്‍പാടങ്ങളില്‍ ഒന്നായ കണിമംഗലം കോള്‍പാടത്ത് സമാന്തര റോഡ് ഒരുക്കിയാണ് സംസ്ഥാന പാതയുടെ നിര്‍മ്മാണം അധികൃതര്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ പ്രദേശവാസികളോടോ വ്യാപാരി സമൂഹത്തോടോ യാതൊരുവിധ ചര്‍ച്ചയും നടത്താതെയാണ് ഇവിടെ പൂര്‍ണമായും ഗതാഗതം നിരോധിച്ച് ഏകപക്ഷീയമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കൂട്ടായ്മ ആരോപിച്ചു. അഞ്ഞൂറിലധികം മനുഷ്യര്‍ അധിവസിക്കുന്ന നടവരമ്പ് അംബേദ്കര്‍ ഗ്രാമത്തിലെയും ലക്ഷംവീട് ഗ്രാമത്തിലെയും കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ദിനംപ്രതിയുള്ള യാത്രകള്‍ ദുസഹമായതോടെ വിദ്യാര്‍ഥികളും അതിസാധാരണക്കാരായ നൂറുകണക്കിന് തൊഴിലാളികളും വ്യാപാരികളുമടങ്ങുന്ന സമൂഹം കടുത്ത മാനസിക സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ശക്തമായ ജനകീയ പ്രതിരോധവുമായി ബഹുജന കണ്വെന്ഷന് ഒരുങ്ങുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു