കാട്ടൂര്‍ ഗവ. ആശുപത്രിയ്ക്കു മുമ്പില്‍ ബിജെപി ജനകീയ ധര്‍ണ നടത്തി
കാട്ടൂര്‍ പഞ്ചായത്തില്‍ മുഴുവന്‍ സമയ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഉടന്‍ നിയമിക്കുക, കൊറോണ മഹാമാരി പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാട്ടൂരിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യാനുണ്ടായ സാഹചര്യം ജനങ്ങളോടു വിശദീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു കാട്ടൂര്‍ ഗവണ്മെന്റ് ആശുപത്രിക്കു മുമ്പില്‍ ബിജെപി പ്രതിഷേധസമരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജീഷ് മാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണന് പാറയില്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, ട്രഷറര്‍ സണ്ണി കവലക്കാട്ട്, സെക്രട്ടറി ആശിഷ ടി. രാജ്, കര്‍ഷക മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരംതറ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ