ഷീ സ്മാര്‍ട്ട് കാര്‍ഷിക നഴ്സറി ഞാറ്റുവേല ചന്ത ആരംഭിച്ചു
തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ കീഴിലുള്ള ഷീ സ്മാര്‍ട്ട് പദ്ധതിയുടെ കാര്‍ഷിക നഴ്സറി ഗാര്ഡന് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം മുന്‍ എംഎല്‍യും ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാനുമായ ടി.വി. ചന്ദ്രമോഹന് നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. കാര്‍ഷിക നഴ്സറിയോടനുബന്ധിച്ചുള്ള കാര്‍ഷിക ഉത്പാദന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഐ.കെ. ശിവജ്ഞാനം നിര്‍വഹിച്ചു. ആദ്യ തൈവിതരണം ഇരിങ്ങാലക്കുട കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. ശോഭനന് നിര്‍വഹിച്ചു. സഹകരണസംഘം വൈസ് പ്രസിഡന്റ് അജോ ജോണ്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോലങ്കണ്ണി, വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ്, ഇരിങ്ങാലക്കുട മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റ് എ.പി. ജോസ്, മുതിര്‍ന്ന സഹകാരി എന്‍.എം. ബാലകൃഷ്ണന്, സംഘം സെക്രട്ടറി പി.എച്ച്. ഹില, ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സംഘം ഭരണ സമിതിയംഗങ്ങളായ ഭാസി തച്ചപ്പിള്ളി, അജിത് കീരത് എന്നിവര്‍ സന്നിഹിതരായി.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു