കുഞ്ഞു മക്കള്‍ക്ക് ഒരു സ്നേഹ ഭവനം ഒരുക്കുന്നതിന് സ്ക്രാപ്പ് ചലഞ്ച് പദ്ധതിയുമായി എന്‍എസ്എസ് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നിരാലംബരായ കൂട്ടുകാര്‍ക്കു സ്നേഹ ഭവനം ഒരുക്കുന്നതിനു സ്ക്രാപ്പ് ചലഞ്ച് പദ്ധതിക്കു തുടക്കം കുറിച്ച് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ മാതൃകയായി. തൃശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസിന്റെ നേതൃത്വത്തിലാണു വീട് വെച്ചു കൊടുക്കുന്നത്. ഇതിന്റെ ഭാഗമായി എന്‍എസ്എസ് വോളന്റിയേഴ്സ് സ്വന്തം വീടുകളില്‍ നിന്നും സമീപത്തുള്ള വീടുകളില്‍നിന്നും പഴയ ന്യൂസ് പേപ്പര്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചും, സ്വന്തം വീട് വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന നാണയങ്ങള്‍, സ്വന്തമായി ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചുമാണു സ്ക്രാപ്പ് ചലഞ്ച് എന്ന പദ്ധതിയിലൂടെ വീട് നിര്‍മിച്ചു നല്‍കുന്നത്. ഇരിങ്ങാലക്കുട ക്ലസ്റ്ററിലെ ഉദ്ഘാടനം നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസിന്റെ പിഎസി അംഗം ഡി. ഹസിത പദ്ധതി വിശദീകരണം നടത്തി. സ്കൂള്‍ മാനേജര്‍ രുഗ്മണി രാമചന്ദ്രന്, മാനേജ്മെന്റ് പ്രതിനിധി വി.പി.ആര്. മേനോന്, പ്രിന്‍സിപ്പല്‍ വി. ലിഷ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബി.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ആദ്യ സംഭാവനയായി ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസിലെ പൂന്തോട്ട ചലഞ്ച്, മോഡല്‍ ബോയ്സ് സ്കൂളിലെ ബിരിയാണി ചലഞ്ച്, എച്ച്ഡിപിഎച്ച്എസ്എസിലെ ക്രാഫ്റ്റ് ചലഞ്ച് എന്നിവയില്‍ നിന്നും ലഭിച്ച തുക നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിക്കു കൈമാറി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു