കൊറോണ പ്രതിരോധ ഹോമിയോ മൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്തില്‍ കൊറോണ പ്രതിരോധ ഹോമിയോ മൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഹോമിയോ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം കൊറോണ പ്രതിരോധത്തിനു വാര്‍ഡ് തലത്തില്‍ ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്ത മൊബൈല്‍ ഹോമിയോ ക്ലിനികിന്റെ ഉദ്ഘാടനം ഊരകം സഹകരണ ഹാളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. ഹോമിയോ ഡിസ്പെന്‍സറി സൂപ്രണ്ട് സിനി രമ്യ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഷീല ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളുക്കാരന്‍, വാര്‍ഡ് മെമ്പര്‍ മനീഷ മനീഷ്, സെക്രട്ടറി പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു. 17 വാര്‍ഡുകളിലും ഇത്തരത്തിലുള്ള ഹോമിയോ ക്ലിനിക്കുകള്‍ സ്ഥാപിക്കുകയും കൊറോണ പ്രതിരോധ മരുന്നുകള്‍ മുഴുവന്‍ വീടുകളിലും എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്ത് ഇതിനോടകം ഏര്‍പ്പാടാക്കി കഴിഞ്ഞിട്ടുണ്ട്.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി