ട്രൂ നാറ്റ് മെഷീനിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പില്‍ നിന്നും അനുവദിച്ചു കിട്ടിയ കോവിഡ് പരിശോധന നടത്തുന്ന ട്രൂ നാറ്റ് മെഷീനിന്റെ ഉദ്ഘാടനം നടത്തി. ട്രൂ നാറ്റ് മെഷീനിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ആരോഗ്യവകുപ്പില്‍ നിന്നും എട്ടുലക്ഷം രൂപയാണു ഇതിനായി അനുവദിച്ചു നല്‍കിയത്. കോവിഡ് പരിശോധന കൂടാതെ ടിബി രോഗ പരിശോധനക്കും ചികിത്സയിലുള്പ്പെട്ട മരുന്നുകളോടുള്ള റെസിസ്റ്റന്‍സ് കണ്ടെത്താനും കൂടി ഈ മെഷീന് ഉപകരിക്കും. ആശുപത്രി ലബോറട്ടറിയില്‍ വെച്ചു നടന്ന ഉദ്ഘാടനചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു