ബിടെക് ജീവിതത്തില്‍ തന്നെ സംരംഭക മേഖലയിലും കഴിവ് തെളിയിക്കാന്‍ കണ്‍വെര്‍ജ് 2021 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കണ്‍വെര്‍ജ് 2021 സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ബിടെക് ജീവിതത്തില്‍ തന്നെ സംരംഭക മേഖലയിലും കഴിവ് തെളിയിക്കാന്‍ അവരെ സഹായിക്കുന്നതിനായാണു കണ്‍വെര്‍ജ് 2021 സംഘടിപ്പിച്ചത്. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇരിങ്ങാലക്കുടയിലെ ഐഇഡിസി സെല്ലിന്റെ നേതൃത്വത്തില്‍ കോളജിലെ ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കു സംരംഭക മേഖലയെ പറ്റിയും ഐഇഡിസി സെല്ലിനെ പറ്റിയും കൂടുതലറിയാന്‍ സഹായിക്കുന്ന തരത്തിലുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ക്രൈസ്റ്റ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര കണ്‍വെര്‍ജ് 2021 ഉദ്ഘാടനം ചെയ്തു. കോളജ് ഐഇഡിസി നോഡല്‍ ഓഫീസര്‍ രാഹുല്‍ മനോഹര്‍, ക്രൈസ്റ്റ് കോളജ് ഐഇഡിസി സെല്ലിന്റെ സിഇഒ മുഹമ്മദ് ആഷിക്ക് എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ സന്നിഹിതരായി. പരിപാടി കോളജ് ഐഇഡിസി പ്രവര്‍ത്തകര്‍ നേതൃത്വം നല്കി. സിസ്കോ തിന്ക്യൂബേറ്റര് കമ്പനിയുടെ നേതൃത്വത്തില്‍ വര്‍ക്ക്ഷോപ്പ് നടത്തി. അഖില്‍ മാധവിന്റെ നേതൃത്വത്തിലാണു വര്‍ക്ക്ഷോപ്പ് നടത്തിയത്. ഒരു ആശയത്തെ എങ്ങനെ ഒരു സംരംഭമാക്കി മാറ്റാമെന്നും എങ്ങനെ ഒരു നല്ല സംരംഭകന് ആകാമെന്നും കളികളിലൂടെ വിദ്യാര്‍ഥികള്‍ക്കു അദ്ദേഹവും സംഘവും പറഞ്ഞുകൊടുത്തു. വിവിധ ഘട്ടങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്കു സംരംഭ മേഖലയെ കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനും കണ്‍വെര്‍ജ് 2021 ഉപകരിച്ചു.