ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിൽ പ്രൊജക്ട് എക്സ്പോ നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗവും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗവും സംയുക്തമായി പ്രൊജക്ട് എക്സ്പോ നടത്തി. വിദ്യാര്‍ഥികളുടെ സാങ്കേതിക കഴിവുകളെ മുന്നോട്ടു കൊണ്ടുവരുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് യുവ എന്ജിനീയേഴ്സിനെ വാര്ത്തെടുക്കാനുമായിട്ടാണു ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ മേല്‍നോട്ടത്തില്‍ പ്രൊജക്ട് എക്സ്പോ നടത്തിയത്. കോളജിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ പ്രൊജക്ട് എക്സ്പോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സാങ്കേതികവിദ്യകളെ പൊതുസമൂഹത്തിനു ആവശ്യമാം വിധം വിനിയോഗിക്കുന്ന എന്ജിനിയേഴ്സിനെയാണു സമൂഹത്തിനു ആവശ്യമെന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ നാട മുറിച്ചു കൊണ്ടു പ്രദര്‍ശനത്തിനു വഴിതെളിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ പ്രൊജക്ടുകള്‍ വിലയിരുത്തി. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വകുപ്പ് മേധാവിയായ ടി.ആര്. രാജീവും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വകുപ്പ് മേധാവിയായ നീതു വര്‍ഗീസും മറ്റു അധ്യാപകരും വിദ്യാര്‍ഥികള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. വ്യത്യസ്തവും വൈവിധ്യവുമായ പ്രൊജക്ടുകളുമായാണു വിദ്യാര്‍ഥി സംഘങ്ങള്‍ മുന്നോട്ടുവന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മറ്റു വിദ്യാര്‍ഥികള്‍ക്കു പ്രൊജക്ടുകള്‍ കാണാനുള്ള സൗകര്യം കോളജില്‍ ഒരുക്കിയിരുന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം