കരുവന്നൂര്‍ ബാങ്കില്‍ കോ ഓപ്മാര്‍ട്ട് പച്ചക്കറി സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു
കരുവന്നൂര്‍: കര്‍ഷകരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും നേരിട്ട് വാങ്ങി വിപണനം ചെയ്യുന്ന കോ ഓപ്മാര്‍ട്ട് വെജിറ്റബിള്‍ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. കോ ഓപ്മാര്‍ട്ട് വെജിറ്റബിള്‍ സ്റ്റാളിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.എം. സാനി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാനത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകനായി തെരഞ്ഞെടുത്ത അശ്വിന് രാജിനെ ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന് ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, ലേഖ ഷാജന്, സതി സുബ്രഹ്മണ്യന്, ടി.കെ. ഷാജുട്ടന്‍, ബാങ്ക് സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, ഡയറക്ടര്‍മാരായ എം.ബി. ദിനേഷ്, അമ്പിളി മഹേഷ്, കെ.വി. സുഗതന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജുമാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. ടി.എസ്. ബൈജു, ഐ.ആര്. ബൈജു എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം