കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനായി യു. പ്രദീപ് മേനോനെ തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി ചെയര്‍മാനായി യു. പ്രദീപ് മേനോനെ തെരഞ്ഞെടുത്തു.
ദേവസ്വം ഓഫീസില്‍ കമ്മീഷണര്‍ വേണുഗോപാല്‍ ഐഎഎസിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മെമ്പര്‍ അഡ്വ. രാജേഷ് തമ്പാന് ചെയര്‍മാനായി പ്രദീപ് മേനോന്റെ പേര് നിര്‍ദേശിച്ചു. ഭരതന് കണ്ടേക്കാട്ടില്‍ പിന്താങ്ങി. പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി യു. പ്രദീപ് മേനോന്, ഭരതന് കണ്ടേക്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്, കെ.എ. പ്രേമരാജന്‍, എ.വി. ഷൈന്‍, എന്‍.പി.പി. നമ്പൂതിരിപ്പാട് എന്നിവര്‍ ചുമതലയേറ്റു. ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍ ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ ഇതു സംബന്ധിച്ച ഗസറ്റ് ഉത്തരവ് ചടങ്ങില്‍ വായിച്ചു. ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.