ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: പിഎംഎവൈ (അര്‍ബന്‍) ലൈഫ് ഭവനപദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ പരിരക്ഷ മുന്‍നിര്‍ത്തി പൂര്‍ത്തീകരിച്ച മുഴുവന്‍ വീടുകള്‍ക്കും സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാരും ലൈഫ്മിഷനും ചേര്‍ന്ന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, മെമ്പര്‍ സെക്രട്ടറിമാരായ എ.കെ. ദീപ്തി, സി. രമാദേവി, സോഷ്യല്‍ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റ് പി.പി. പ്രസാദ്, പദ്ധതി ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.