കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില് നിന്നും കണ്ടെടുത്തു.
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂരില് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില് നിന്നും കണ്ടെടുത്തു. ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില് ശനിയാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലില് അരമണിക്കൂറിനുള്ളില് മൃതദേഹം കണ്ടെത്തി. വെള്ളാങ്ങല്ലൂരില് ഓട്ടോ ടാക്സി ഡ്രൈവറായ കാച്ചപ്പിള്ളി പരേതനായ ആന്റുവിന്റെ മകന് നിഖില് (27) നെയാണ് വ്യാഴാഴ്ച രാത്രി 11.30 ഓടെ കാണാതായത്. പ്രാഥമികമായ പരിശോധനയില് ശരീരത്തില് മറ്റു പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തൃശ്ശൂര് മെഡിക്കല് കോളേജ് ആശുപത്രിയില്. അമ്മ: മിനി. സഹോദരി: നീതു.

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്നു; പ്രതി അറസ്റ്റില്
സ്ലാബുകള് ഒന്നിനു പിന്നാലെ തകരുന്നു; ഠാണ ബസ് സ്റ്റാന്ഡ് റോഡില് അപകടക്കെണി
രണ്ടു ദിവസം, അഞ്ച് കിരീടങ്ങള്! കായികരംഗത്ത് തങ്ങളുടെ ആധിപത്യം തുടര്ന്ന് ക്രൈസ്റ്റ് കോളജ്
ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്