കോവിഡ് ചട്ടങ്ങള് ലംഘിച്ച് വിവാഹ സല്ക്കാരം, വധുവിന്റെ പിതാവിനെതിരെ കേസ്
ഇരിങ്ങാലക്കുട: കേവിഡ് നിയമങ്ങള് ലംഘിച്ച് വിവാഹ സല്ക്കാരം നടത്തിയതിന് കാട്ടൂര് പോലീസ് കേസെടുത്തു. 50 ല് അധികം ആളുകളെ പങ്കെടുപ്പിച്ച് ഡോക്ടറായ മകളുടെ വിവാഹ സല്ക്കാരം നടത്തിയ കാട്ടൂര് തെക്കുംമൂല സ്വദേശി ആലപ്പാട്ട് പാലത്തിങ്കല് ജോണ്സനെതിരെയാണ് കേസെടുത്തിരിക്കുന്നത് ആരോഗ്യവിഭാഗം നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാട്ടൂര് എസ്ഐ വി.വി വിമല്, ഉദ്യോസ്ഥരായ ഷാജു, സിപിഓ നിഖില് ജോണ് എന്നിവര് നടത്തിയ അന്വേഷണത്തിനൊടുവിവലാണ് കേസെടുത്തിരിക്കുന്നത്. വിവിധ സമയങ്ങളിലായി സല്കാര ചടങ്ങലേക്ക് 50 പേരെ വച്ചാണ് ക്ഷണിച്ചിരുന്നെങ്കിലും 50 ല് അധികം പേര് ഒന്നിച്ച് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സല്കാരത്തില് പ്രായമായവരും കുട്ടികളും പങ്കെടുത്തതായി അന്വേഷണത്തില് കണ്ടെത്തിയിരുന്നു.

കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്നു; പ്രതി അറസ്റ്റില്
വര്ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില് പ്രതി അറസ്റ്റില്
ഓപ്പറേഷന് തൂഫാന്; അന്തര്സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില് നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്ക്കേസുകളില് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്
നടുറോഡില് പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്
വീട്ടില് അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്ഷം കഠിനതടവും 1.15 ലക്ഷം പിഴയും