പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ക്രൂരത: തോമസ് ഉണ്ണിയാടന്
പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ധിപ്പിക്കുന്ന നടപടി ക്രൂരമാണെന്നു കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 22 ദിവസമായി ഇന്ധന വില തുടര്‍ച്ചയായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വിലയുടെ 70 ശതമാനവും നികുതിയായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കോവിഡിന്റെ ഈ ദുരന്ത കാലത്തു ഈ ക്രൂര നടപടികളില്‍ നിന്നും കേന്ദ്രസംസ്ഥാനം പിന്മാറണമെന്നും ഉണ്ണിയാടന് ആവശ്യപ്പെട്ടു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. മിനി മോഹന്‍ദാസ്, സിജോയ് തോമസ്, ഷൈനി ജോജോ, ശിവരാമന്, നോബിള്‍, വര്‍ഗീസ് ജോണ്‍, ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു