ജൂണിയര്‍ റെഡ്ക്രോസ് കാഡറ്റ് സാന്ത്വനം ഡയാലിസീസ് രോഗികള്‍ക്കു എന്റെ സംഭാവന എന്ന പദ്ധതി ആരംഭിച്ചു
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജൂണിയര്‍ റെഡ് ക്രോസ് കാഡറ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വനം ഡയാലിസീസ് രോഗികള്‍ക്കു എന്റെ സംഭാവന എന്ന പദ്ധതി മുന്‍ മാനേജര്‍ എ.സി. സുരേഷ്, ആദ്യ സംഭാവന നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് മെജോ പോള്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി, ജെആര്‍സി കൗണ്‍സിലര്‍ സി.ജെ. ജോസ്, സീനിയര്‍ അധ്യാപിക എന്‍.എസ്. രജനിശ്രീ എന്നിവര്‍ പ്രസംഗിച്ചു.