തൃശൂര്‍ ജില്ല ചെസ് ടീം ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് വിദ്യാനികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ എല്ലാ സ്കൂള്‍ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തൃശൂര്‍ ജില്ല ചെസ് ടീം ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. 32 സ്കൂളുകളില്‍ നിന്നായി 426 കുട്ടികള്‍ പങ്കെടുത്തു. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിരുന്നു മത്സരം. ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ് സ്വാഗതവും എക്സിക്യുട്ടീവ് അംഗം കെ.വി. കുമാരന് നന്ദിയും പറഞ്ഞു.

കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ശാസ്ത്രപ്രദര്ശനമേള നടത്തി
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്മെന്റ് ദേശീയ തല മാനേജ്മെന്റ് ഫെസ്റ്റ് നടത്തി
ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ പ്രഫ. അഞ്ജു ആന്റണി
ക്രൈസ്റ്റ് കോളജില്‍ എല്‍ഇഡി നക്ഷത്ര നിര്‍മാണ ശില്പശാല നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ മാനസികാരോഗ്യാവബോധന ക്ലാസ് സംഘടിപ്പിച്ചു