എഐടിയുസി മണ്ഡലം കണ്വെന്ഷന് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. 42ാം അഖിലേന്ത്യ സമ്മേളന വിജയത്തിന് പി. മണി ചെയര്മാന്, കെ.കെ. ശിവന് കണ്‍വീനര്‍, ബാബു ചിങ്ങാരത്ത് ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെ വിപുലമായ മണ്ഡലം തല സ്വാഗത സംഘത്തെ കണ്വെന്ഷന് തിരഞ്ഞെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എഐടിയുസി ജില്ല ജോയിന്റ് സെക്രട്ടറിമാരായ പി.ജി. മോഹനന്, എ.എസ്. സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, മോഹനന് വലിയാട്ടില്‍, പി.ആര്. മണി, ഹരിദാസ്, സി.കെ. ദാസന്, ബാലന്, കെ.വി. രാമകൃഷ്ണന്, ബാബു ചിങ്ങാരത്ത് എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു