മുരിയാട് മുടിച്ചിറ; സമഗ്ര അന്വേഷണം നടത്തണം-കോണ്‍ഗ്രസ്
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് മുടിച്ചിറയുടെ സംരക്ഷണഭിത്തി നിര്‍മാണത്തിലിരിക്കെ തകര്‍ന്നു വീണത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് നാടിനു ഉണ്ടായിട്ടുള്ളത്. മൂന്നു വാര്‍ഡുകളുടെ ശുദ്ധജലപദ്ധതിയാണ് ഇതോടെ നിലച്ചത്. ഒരു വര്‍ഷമായിട്ടും തകര്‍ച്ചയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന അപഹാസ്യമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇതു സംബന്ധിച്ച് നടത്തിയ പ്രതിഷേധ സമരം കോണ്‍ഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, കെ.കെ. വിശ്വനാഥന്, പി.ആര്. ബാബു, ബെന്നി ചേരിയേക്കര, ജിനി സതീശന്, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവം: മുരിയാട് പ്രതിഷേധ സംഗമം നടത്തി