ഡയമണ്ട് റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷം നടത്തി

ഇരിങ്ങാലക്കുട: നടവരമ്പ് വൈക്കര ഡയമണ്ട് റസിഡന്‍സ് അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡയമണ്ട് റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോളി ചന്ദ്രന്, സയന്‍സി തോമസ്, ബാബു കാരാത്ര, ലോറന്‍സ് പൊട്ടത്തുപറമ്പില്‍ വിന്‍സന്റ് പൊട്ടത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ബാബു കാരാത്രയെ ആദരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.