പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി സ്ഥിരാംഗം എന്‍.പി.പി. നമ്പൂതിരിപ്പാടിനെ അഭിനന്ദിച്ചു
ഇരിങ്ങാലക്കുട: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി സ്ഥിരാംഗമായി തെരഞ്ഞെടുക്കപ്പെട്ട തന്ത്രി എന്‍.പി.പി. നമ്പൂതിരിപ്പാടിനെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ അഭിനന്ദിച്ചു. സാഹിത്യകാരന് ഉണ്ണികൃഷ്ണന് കിഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശേരി, ഹരി കെ. കാറളം, കാറളം രാമചന്ദ്രന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. കിഴുത്താണി സ്വദേശിയായ എന്‍.പി.പി. നമ്പൂതിരിപ്പാട് നിലവില്‍ കൂടല്‍മണിക്യം ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധിയാണ്.