കര്‍ഷകരുടെ നടുവൊടിയ്ക്കുന്ന ബില്ലുകള്‍ പിന്‍വലിയ്ക്കണം: എല്‍ജെഡി
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ നടുവൊടിയ്ക്കുമെന്നു എല്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ബാബു പറഞ്ഞു. ലോക്താന്ത്രിക് ജനതാദള്‍ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘കര്‍ഷക രക്ഷാ സമരം’ ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പൊതുവിതരണസംവിധാനം തകരുകയും താങ്ങുവില ഇല്ലാതാകുമെന്നതാണു പ്രധാന കര്‍ഷക ആശങ്ക. ബില്ലിന്റെ മറവില്‍ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ കോണ്‍ട്രാക്ട് ഫാമിംഗിലൂടെ നടപ്പാക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ജൈവ കര്‍ഷകര്‍ക്കു ശക്തി പകരുന്ന നടപടികള്‍ മണ്ഡലം തലത്തില്‍ ആരംഭിച്ചു. പോളി കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. യുവകര്‍ഷകനായ ടോം കിരണ്‍, ജോര്‍ജ് കെ. തോമസ്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, വിന്‍സെന്റ് ഊക്കന്‍, തോംസണ്‍, കെ.എ. ജബ്ബാര്‍, വിശ്വനാഥമേനോന്, ജോസഫ് ഒല്ലൂക്കാരന്‍, എം.എല്‍. ജോസ്, തോമസ് ഇല്ലിക്കല്‍, ടി.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു.