സംഗമഗ്രാമ മാധവന്റെ വാനനിരീക്ഷണ കല്ലുകള്‍ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി സ്ഥാപിച്ചു
സംഗമഗ്രാമ മാധവന് വാനനിരീക്ഷണം നടത്തിയിരുന്നതെന്ന് കരുതുന്ന കല്ലുകള്‍ കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിനു മുന്‍വശത്ത് സ്ഥാപിച്ച നിലയില്‍.
കല്ലേറ്റുംകര: സംഗമഗ്രാമ മാധവന് വാനനിരീക്ഷണം നടത്തിയിരുന്നതെന്ന് കരുതുന്ന കല്ലുകള്‍ ഇനി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാണാം. ഗണിത ജ്യോതിശാസ്ത്ര പ്രതിഭയായിരുന്ന സംഗമഗ്രാമ മാധവന് വാനനിരീക്ഷണം നടത്തിയിരുന്ന കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിലെ കല്ലുകളാണ് പുറത്തേക്കുമാറ്റി സ്ഥാപിച്ചത്. നടയടച്ചുകഴിഞ്ഞാല്‍ കല്ല് കാണാനെത്തുന്നവര്‍ക്ക് അതിന് സാധിക്കാത്ത സാഹചര്യത്തിലാണ് കല്ല് പുറത്തേക്ക് മാറ്റിസ്ഥാപിച്ചത്. ക്ഷേത്രത്തിനകത്ത് തെക്കുപടിഞ്ഞാറ് മൂലയിലാണ് കല്ലുകള്‍ ഉണ്ടായിരുന്നത്.
നൂറു ടണ്ണിലേറെ തൂക്കം വരുന്ന ആറടി നീളത്തിലുള്ള രണ്ട് കരിങ്കല്‍പ്പാളികള്‍ വലിയ ക്രൈയിന്‍ ഉപയോഗിച്ചാണ് ചുറ്റമ്പലത്തിനു മുകളിലൂടെ എടുത്ത് പടിഞ്ഞാറുഭാഗത്തെ വലിയ ബലിക്കല്ലിനു സമീപം തെക്കുഭാഗത്തായി സ്ഥാപിച്ചത്. സംഗമഗ്രാമ മാധവനിലൂടെ കേരളീയ ഗണിതസരണിയെക്കുറിച്ചുള്ള സമഗ്രപഠനം നടത്താനും ഇരിങ്ങാലക്കുടയെ ഗണിത ടൂറിസം പൈതൃകകേന്ദ്രമാക്കി ഉയര്‍ത്താനുമുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുമെന്ന് ഗോവ ഗവര്‍ണറായിരിക്കെ ക്ഷേത്രം സന്ദര്‍ശിച്ചവേളയില്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
കല്ലേറ്റുംകരയില്‍ ഗണിത ശാസ്ത്രഗവേഷണകേന്ദ്രം ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടിലും നടപടികളായിട്ടില്ല. 1340 മുതല്‍ 1425 വരെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി മനയിലാണ് സംഗമഗ്രാമ മാധവന് ജീവിച്ചിരുന്നത്. ഇരിങ്ങാടപ്പിള്ളി കുടുംബത്തിന് കീഴിലുള്ള ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ പൂജകള്‍ ചെയ്യുന്നതോടൊപ്പമാണ് അദ്ദേഹം വാനനിരീക്ഷണം നടത്തുകയും ഗണിതസിദ്ധാന്തങ്ങള്‍ കണ്ടെത്തുകയും ചെയ്തത്. വാനനിരീക്ഷണത്തിനും ധ്യാനത്തിനുമായി ഉപയോഗിച്ചിരുന്ന കരിങ്കല്പ്പാളികളാണ് ഇപ്പോഴും ക്ഷേത്രത്തിലുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോഡ് ഷോ യിലൂടെ തുടക്കമിട്ട് സന്തോഷ് ചെറാക്കുളം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് സ്വീകരണം നല്കി
ഉമ്മന്‍ചാണ്ടി യുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ഉണ്ണിയാടന്
അനുവദിച്ച മണ്ണ് ലഭിച്ചില്ല, പാലേരി റോഡുപണി പ്രതിസന്ധിയില്‍
ഗുരുക്കന്മാരില് നിന്നും അനുഗ്രഹം തേടി ബിന്ദു