എല്‍ഡിഎഫ് പൊറത്തിശേരി ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇടതുമുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ നടത്തി. വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ് നിര്‍വഹിച്ചു. കെ.കെ. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, കെ.സി. പ്രേമരാജന്‍, എം.എസ്. മൊയ്തീന്, കെ.എസ്. ധനീഷ്, കെ.കെ. ബാബു, ഡേവിസ് കോക്കാട്ട്, ബിജു ആന്റണി, കെ.എ. ഗോപി, പി. ശ്രീരാമന് എന്നിവര്‍ പ്രസംഗിച്ചു. പുല്ലൂര്‍ കണ്വെന്ഷന് സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്. സുന്ദരരാജന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഈസ്റ്റ് ലോക്കല്‍ കണ്വെന്ഷന് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. കിഴുത്താനി ലോക്കല്‍ കണ്വെന്ഷന് പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുധീര്‍ദാസ് അധ്യക്ഷത വഹിച്ചു. വേളൂക്കര വെസ്റ്റ് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. ടി.കെ. വിക്രമന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു, എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, ടി.എസ്. സജീവന് മാസ്റ്റര്‍, ബിജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു. പൊറത്തിശേരി ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ പൊറത്തിശേരി ലോക്കല്‍ സെക്രട്ടറി പി.ആര്. രാജന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എം.ബി. രാജുമാസ്റ്റര്‍, ആര്.എല്‍. ശ്രീലാല്‍, എന്‍സിപി മണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപ്പെട്ടി, കെ.ജെ ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം