ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ബിജെപി സ്ഥാനാര്‍ഥി കൂടിയായ ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ്. സുനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി കെ.ആര്. ഹരി, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. പ്രസന്നന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടന്, ബിജെപി ജില്ലാ സെക്രട്ടറി കവിത ബിജു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുമാഷ്, ഷൈജു കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം