നഗരമധ്യത്തില്‍ കട കത്തി നശിച്ചു, 50 ലക്ഷം രൂപയുടെ നഷ്ടം
നഗരമധ്യത്തില്‍ കട കത്തി നശിച്ചു, 50 ലക്ഷം രൂപയുടെ നഷ്ടം
ഇരിങ്ങാലക്കുട: ഠാണാ ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ തീപ്പിടുത്തം. ഇന്നലെ രാവിലെ 11.30 ഓടെ കെട്ടിടത്തിന്റെ പുറകുവശത്ത് ഒന്നാം നിലയിലുള്ള റോയല്‍ ഫാര്‍മ എന്ന മെഡിക്കല്‍ മൊത്തവ്യാപാര സ്ഥാപനമാണു കത്തി നശിച്ചത്. ജീവനക്കാര്‍ താഴേയ്ക്കു ഇറങ്ങിയ സമയത്താണു തീപ്പിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു സംഭവത്തിനു കാരണം. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സില്‍ നിന്നുള്ള മൂന്നു യൂണിറ്റ് സ്ഥലത്തെത്തി ഉച്ചയ്ക്ക് ഒരു മണിയോടെയാണു തീയണച്ചത്. 250 ചതുരശ്ര അടിയുള്ള കടയില്‍ ഉണ്ടായിരുന്ന മരുന്നുകളും രേഖകളുമെല്ലാം കത്തിനശിച്ചു. കട കത്തിയതോടെ ഈ നിലയിലെ മറ്റു സ്ഥാപനങ്ങളിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള ജീവനക്കാരെ നാട്ടുക്കാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തിയിരുന്നു. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; സ്വീകരണം നല്കി
തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു