മുരിയാട് പഞ്ചായത്തിലെ അതിരൂക്ഷമായ കോവിഡ് വ്യാപനം കുറയുന്നു… പഞ്ചായത്ത് ആശ്വാസ തീരത്തേക്ക്….
മുരിയാട്: പഞ്ചായത്തിലെ അതിരൂക്ഷമായ കോവിഡ് വ്യാപനം കുറയുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കാരണം. ഇതോടെ പഞ്ചായത്തിലെ പല വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവായി. 700 ഓളം പോസിറ്റീവ് കേസുകളും ഹൈറിസ്ക് കോണ്ടാക്റ്റും 17 മരണവും ഇതിനോടകം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പോസിറ്റീവ് കേസുകളും ഹൈറിസ്ക് കോണ്ടാക്റ്റും ഏകദേശം മുന്നൂറിലേക്കു താണു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ചു വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നു ഒഴിവാക്കി. ശാന്തവും ചിട്ടയായതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടന്നുവരുന്നതെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ആനന്ദപുരത്തുള്ള ഡിസിസി സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന 21 രോഗികളില്‍ മൂന്നു പേരൊഴിച്ച് മറ്റെല്ലാവര്‍ക്കും രോഗം ഭേദമായി വീടുകളിലേക്കു മടങ്ങി. ദിവസവും ആരോഗ്യ പരിശോധന, 24 മണിക്കൂറും ആംബുലന്‍സ്, ഓക്സിജന്‍ സൗകര്യം, നാലുനേരം ഭക്ഷണം, ടിവി, കൃത്യമായ ഇടവേളകളില്‍ അണുനശീകരണം എന്നിവയും ഡിസിസിയില്‍ നടത്തിവരുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്ഡെസ്കും ട്രാന്സ്പോര്ട്ടേഷന് കമ്മിറ്റിയും ടെലി കൗണ്‍സിലിംഗ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. മൂന്നു ഫോഗിംഗ് മെഷീനുകള്‍ ഉപയോഗപ്പെടുത്തി സിവില്‍ ഡിഫന്‍സ് ടീമിന്റെ നേതൃത്വത്തില്‍ അണുനശീകരണവും നടത്തുന്നു. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോര്‍ ടീമും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ വാര് റൂമും ദിനംതോറും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. നോഡല്‍ ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നു. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീം ദിവസവും വൈകീട്ട് ഓണ്‍ലൈനില്‍ യോഗം ചേര്‍ന്ന് വാര്‍ഡിലെ പ്രതിരോധ സേവനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. വീട്ടിലും വീഴ്ചയരുത് എന്ന ആശയമുയര്‍ത്തി 5,750 ല്‍ പരം വീടുകളിലേക്ക് ടെലികാമ്പയിന് നടത്തി. 70 ഗൂഗിള്‍ മീറ്റുകളിലായി 1450 രോഗപ്രതിരോധ ക്ലാസുകള്‍ നടത്തി. 16 ഗൂഗിള്‍ മീറ്റുകളിലായി 364 ഭിന്നശേഷിക്കാര്‍ക്കു രോഗപ്രതിരോധ വാക്സിനേഷന് രജിസ്ട്രേഷന് ഡെമോണ്സ്ട്രേഷന് നടത്തി. വാര്‍ഡ് ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനഫലമായി 7500 ല്‍ അധികം വീടുകളിലേക്കു പഴം-പച്ചക്കറി-പലവ്യഞ്ജനങ്ങളും 5750 പേര്‍ക്ക് മരുന്നുകളും 1500 പേര്‍ക്ക് മറ്റു സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണില്‍ നിന്നും 1500 ഭക്ഷണം കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നുണ്ട്.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി