യുഡിഎഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി കെഎസ്ഇബി ഓഫീസിനു മുമ്പിൽ ധർണ നടത്തി
സ്വർണകള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും, കോവിഡിനെ മറയാക്കി എൽഡിഎഫ് സർക്കാർ നടത്തുന്ന കൊള്ളക്കും അഴിമതിക്കെതിരെയും യുഡിഎഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിനു മുമ്പിൽ ധർണ നടത്തി. ധർണ മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം ചെയർമാൻ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. റിയാസുദീൻ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വിജയൻ ഇളയേടത്ത്, ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ, കെ.എ. ധർമരാജൻ, നോബിൾ, മുജീബ് തുടങ്ങിയവർ നേതൃത്വം നല്കി.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലേക്കും ഇഡി എത്തുമോ… കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകര്‍