രണ്ടാം ഡോസ് കിട്ടാത്തവര്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കി വെള്ളാങ്കല്ലൂര്‍
വെള്ളാങ്കല്ലൂര്‍: ആദ്യ ഡോസ് സ്പോട്ട് രജിസ്ട്രേഷന് വഴി ലഭിക്കുകയും പിന്നീട് ഓണ്‍ലൈന്‍ വഴി രണ്ടാം ഡോസിനായുള്ള ബുക്കിംഗ് നടത്താന്‍ സാധിക്കാത്തവര്‍ക്കായി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ പ്രത്യേക സംവിധാനമൊരുക്കി. മാര്‍ച്ച് 19 വരെയുള്ള തീയതികളില്‍ ആദ്യ ഡോസ് വാക്സിന് എടുത്ത 350 പേര്‍ക്കാണ് രണ്ടാം ഡോസ് നല്‍കിയത്. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കാനായി കോണത്തുകുന്ന് എംഡി കണ്വെന്ഷണല് സെന്ററിലെ വിശാലമായ ഹാളില്‍ കോവിഡ് സന്നദ്ധസേനയുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണം. ആംബുലന്‍സ്, കിടക്കാനുള്ള സൗകര്യങ്ങള്‍, നിരീക്ഷണമുറി എന്നിവ ഒരുക്കിയിരുന്നു. ഫൈബര്‍ കേബിള്‍ ഇന്റര്‍നെറ്റ് കണക്ഷനും പ്രവര്‍ത്തനക്ഷമമായിരുന്നു. ഓരോ വാര്‍ഡിലും പ്രത്യേകം സംവിധാനമൊരുക്കി. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡ് അംഗങ്ങളും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത്ത് തോമസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കി.