വാട്സ് ആപ്പ് സന്ദേശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ചതായി പരാതി
കാട്ടൂര്‍: വാട്സ് ആപ്പ് സന്ദേശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ചതായി പരാതി. കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുതിര്‍ന്ന അംഗവും പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ബദറുദ്ദീനെയാണ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കിരണ്‍ ഒറ്റാലി മര്‍ദിച്ചതായി പറയുന്നത്. സംഭവത്തില്‍ മണ്ഡലം സെക്രട്ടറിക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ സ്ഥാനാരോഹണത്തില്‍ അഭിവാദ്യമര്‍പ്പിക്കുന്നതിനായി യോഗം ചേര്‍ന്നിരുന്നു. മണ്ഡലം പ്രസിഡന്റ് ഹൈദ്രോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷെറിന് തേര്‍മഠം എന്നിവരടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. കിരണ്‍ ഒറ്റാലി ബദറുദ്ദീനെ മര്‍ദിക്കുകയായിരുന്നെന്ന് പറയുന്നു. മുഖത്തും വായിലും സാരമായി പരിക്കേറ്റ ബദറുദ്ദീനെ ആദ്യം കാട്ടൂര്‍ ആശുപത്രിയിലും പിന്നീട് കരാഞ്ചിറ മിഷന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്