മുരിയാട് സ്വദേശിയെ മര്‍ദ്ദിച്ച കേസില്‍ നിരവധി കേസുകളിലെ പ്രതികളായ യുവാക്കള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: മുരിയാട് പാറേക്കാട്ടുകരയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാറേക്കാട്ടുകര സ്വദേശി കള്ളിവളപ്പില്‍ ജിന്റോ (25), വെള്ളിലംകുന്ന് സ്വദേശി തോട്ടുപുറത്ത് വീട്ടില്‍ സനീഷ് (24) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷ് അറസ്റ്റു ചെയ്തത്. പാറേക്കാട്ടുകര സ്വദേശി അനൂപിനാണ് മര്‍ദനമേറ്റത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16 ന് രാത്രി എട്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുന്‍പ് അടിപിടിയടക്കം പല കേസുകളിലും പ്രതികളായ ജിന്റോയും സനീഷും രാത്രി പരാതിക്കാരനെ വീടിനു മുന്പില് വച്ചു തടഞ്ഞു നിറുത്തി അടിച്ചു പരുക്കേല്‍പ്പിച്ചുവെന്നായിരുന്നു പരാതി. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ അനൂപ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എസ്സി എസ്ടി നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ജിന്റോ ഇടുക്കി വണ്ടിപെരിയാര്‍, തൃശൂര്‍ ജില്ലയിലെ കൊടകര സ്റ്റേഷനിലും, സനീഷ് ഇരിങ്ങാലക്കുട, കൊടകര സ്റ്റേഷനിലും കേസുകളില്‍ പ്രതികളാണ്. സനീഷ് 2017 ല്‍ നെല്ലായി ആലത്തൂര്‍ സ്വദേശിയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് ആക്രമിച്ച് വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ കൂട്ടു പ്രതി കൂടിയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മുരിയാടു നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കൊറോണ മാനദണ്ഡമനുസരിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആളൂര്‍ എസ്ഐ ആര്. രഞ്ജിത്ത്, എസ്ഐ മാരായ പി.ജെ. ഫ്രാന്‍സിസ്, കെ. സുഹൈല്‍ സീനിയര്‍ സിപിഒ ഇ.എസ്. ജീവന്, സിപിഒ മാരായ കെ.എസ്. ഉമേഷ്, എം.ബി. അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു