തൊഴില്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വൈദ്യുതി ബില്ല് അടച്ചുകൊടുത്ത് കത്തീഡ്രല്‍ സിഎല്‍സി
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇലക്ട്രിസിറ്റി ബില്‍ ചലഞ്ചിന്റെ ഭാഗമായി ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി ബില്ല് അടച്ചുകൊടുത്തു. ‘ഇലക്ട്രിസിറ്റി ബില്‍ ചലഞ്ചിന്റെ’ പ്രവര്‍ത്തനോദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. കത്തീഡ്രല്‍ സിഎല്‍സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. സാംസണ് എലുവത്തിങ്കല്‍, ഓര്‍ഗനൈസര്‍ ജിജു കോട്ടോളി, പ്രസിഡന്റ് ക്ലിന്‍സ് പാറേക്കാടന്‍, ട്രഷറര്‍ ഷെറിന് പോള്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഡേവിസ് ഷാജു, ജോയിന്റ് കണ്‍വീനേഴ്സ് അമല്‍ ബെന്നി, അഞ്ജന ബിജു, അലീന ജോബ് എന്നിവര്‍ നേതൃത്വം നല്കി.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി