ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മികച്ച പോലീസ് സ്റ്റേഷനുകളില്‍ രണ്ടാം സ്ഥാനം
തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റേഷനും കോഴിക്കോട് സിറ്റിയിലെ കുന്നമംഗലം സ്റ്റേഷനുമാണ് ഒന്നും മൂന്നും സ്ഥാനങ്ങള്‍
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനെ തെരഞ്ഞടുത്തു. തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനാണ് ഒന്നാം സ്ഥാനം. കോഴിക്കോട് സിറ്റിയിലെ കുന്നമംഗലം സ്റ്റേഷനാണ് മൂന്നാം സ്ഥാനം. കുറ്റകൃത്യങ്ങളുടെ കുറവ്, കൃത്യതയുള്ള വാഹനപരിശോധനയും പിഴയീടാക്കലും വഴി അപകടങ്ങള്‍ കുറക്കുവാന്‍ സാധിക്കല്‍, കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കല്‍, മോഷണ കേസുകളിലെ പ്രതികളെ പിടികൂടല്‍, കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വില്പനയും ഉറവിടവും കണ്ടെത്തി നടപടി സ്വീകരിക്കല്‍, വാറന്റ് പ്രതികളെ പിടികൂടല്‍, ഗുണ്ടാ നിയമ പ്രകാരം ക്രിമിനല്‍ പ്രതികള്‍ക്ക് കാപ്പ ചുമത്തല്‍, പൊതു ജനങ്ങളുടെ ക്ഷേമത്തിനായി പൊതു പരിപാടികള്‍ സംഘടിപ്പിക്കല്‍, ജനമൈത്രി സുരക്ഷാ പദ്ധതിയിലെ പ്രവര്‍ത്തനങ്ങളിലെ മികവ്, സ്ത്രീ-ശിശു സൗഹൃദ പരിപാടികള്‍, ഓഫീസ് കൃത്യ നിര്‍വഹണം, കെട്ടിടത്തിലെ ശുചിത്വ പരിപാലനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു