യുവാവിനെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട: കാണാതായ യുവാവിന്റെ മൃതദേഹം ഫയര്‍സ്റ്റേഷനു സമീപം ആള്‍മറയില്ലാത്ത കിണറ്റില്‍ കണ്ടെത്തി. പൊറത്തിശേരി പള്ളിക്കാട് കരിപ്പറമ്പില്‍ ഷബീറിന്റെ മകന് ബിന്‍ സാഗറി (23) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 നു രാത്രി വീട്ടില്‍ നിന്നും പുറത്തുപോയ ശേഷം മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഇന്നലെ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ കാലത്തും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വീടിനു സമീപത്തെ പറമ്പില്‍ നടത്തിയ തിരച്ചിലിലാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് എത്തിയാണു മൃതദേഹം പുറത്തെടുത്തത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അമ്മ: ബീന. സഹോദരന്: ബിന്‍ ഷാഫിന്‍. സിപിഎം ബ്ലോക്ക് സെന്റര്‍ ബ്രാഞ്ചംഗവും, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണ് ബിന്‍ സാഗര്‍. പ്രദേശത്തെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബിന്‍ സാഗര്‍. സംസ്കാരം കാട്ടുങ്ങച്ചിറ ജുമ്അ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടത്തി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി