ഇരിങ്ങാലക്കുടയില്‍ ബിജെപി മണ്ഡലം നേതാക്കള്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബിജെപി സംസ്ഥാന അധ്യക്ഷനെ കള്ളകേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സമരം കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജിഘോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. ഹരി എ.ആര്. അജിഘോഷിനെ ഷാള്‍ അണിയിച്ചു. ജില്ലാ സെക്രട്ടറിമാരായ ശശി മരുതയൂര്, കവിതാ ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ.സി. വേണു മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, സിന്ധു സതീഷ്, മനോജ് കല്ലിക്കാട്ട്, ഷാജുട്ടന്‍, സി.സി. മുരളി, അഖിലാഷ്, ജില്ലാ കമ്മിറ്റിയംഗം രാഗി മാരാത്ത്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി, മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സുബിത ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം