അയ്യങ്കാളിയുടെ സ്മരണകള്‍ കരുത്തുപകരും: പി.എ. അജയഘോഷ്

ഇരിങ്ങാലക്കുട: സാമൂഹിക പരിഷ്കര്‍ത്താവും അധസ്ഥിത ജനതയുടെ വിമോചകനുമായ അയ്യങ്കാളിയുടെ 80ാമത് സ്മൃതി ദിനത്തില്‍ പരമ്പരാഗത ചടങ്ങുകള്‍ക്കപ്പുറം സമൂഹത്തിനു മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ കരുത്തുപകരുമെന്ന് കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. അജയഘോഷ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ബ്ലഡ് ബാങ്കിലേക്ക് രക്തംദാനം ചെയ്യുവാന്‍ പുറപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ വാഹനത്തിന്റെ ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡന്റ് പി.സി. പരമേശ്വരന്, സെക്രട്ടറി വി.കെ. സുമേഷ്, മീഡിയ കോഓര്‍ഡിനേറ്റര്‍ സുവില്‍ പടിയൂര്‍, കെ.സി. ഷാജി, ഉണ്ണിക്കൃഷ്ണന് പുതുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
