തോടിന് ഭിത്തി കെട്ടിയതില്‍ അപാകം ആരോപിച്ച് ബിജെപി ധര്‍ണ
എടക്കുളം: തോടിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തി കെട്ടിയതിലെ അപാകം മൂലം പ്രദേശത്തെ വീടുകള്‍ വെള്ളക്കെട്ടിലാകുന്നതായി ആരോപിച്ച് ബിജെപി രംഗത്ത്. പൂമംഗലം പഞ്ചായത്ത് നാലാം വാര്‍ഡിലെ എടക്കുളം വിവേകാനന്ദ നഗര്‍ ഒരപ്പന് തോടിന്റെ കരകളാണ് ഗ്രാമപഞ്ചായത്ത് 201819 ലെ എസ്സി പ്രളയ ബാധിത ഫണ്ട് ഉപയോഗിച്ച് മാസങ്ങള്‍ക്കു മുമ്പ് കെട്ടി സംരക്ഷിച്ചത്. അടിയന്തരമായി അപാകം പരിഹരിച്ച് വീടുകളെ വെള്ളക്കെട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സജീവ് കുരിയകാട്ടില് സമരം ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അജയകുമാര്‍ ചേരംപറമ്പില്‍, നേതാക്കളായ ഉണ്ണി പൂമംഗലം, സുനില്‍കുമാര്‍ പട്ടിലപ്പുറം, ദിനില്‍കുമാര്‍, രാജേഷ് മാമ്പുള്ളി, ബാലന് കളപുരയ്ക്കല്‍, മിഥുന് പുത്തന്‍വീട്ടില്‍, സൈജു അരയംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല