പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന വീട് സിപിഎം പുനര്‍നിര്‍മിച്ചു നല്കി
പടിയൂര്‍: പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കുടുംബത്തിനു സിപിഎം പ്രവര്‍ത്തകര്‍ വീട് പുനര്‍നിര്‍മിച്ച് നല്കി. പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി മോനാലി പരേതനായ പൊയ്യാറ വീട്ടില്‍ സദാനന്ദന്റെ ഭാര്യ അംബികയ്ക്കും മകന് സതീഷിനുമാണ് സിപിഎം എടതിരിഞ്ഞി വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വീട് നല്‍കിയത്. മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. വീട് തകര്‍ന്നതിനുശേഷം കിടപ്പുരോഗിയായ അംബികയും മകനും ബന്ധുവീടുകളിലാണ് ഇത്രയുംനാള്‍ കഴിഞ്ഞിരുന്നത്. മന്ത്രി ഡോ. ആര്. ബിന്ദു കുടുംബത്തിനു താക്കോല്‍ കൈമാറി. സിപിഎം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, പി.എ. രാമാനന്ദന്‍, കെ.എസ്. സജീഷ്, ഏരിയാ കമ്മിറ്റി അംഗം സി.ഡി. സിജിത്ത്, കെ.വി. സുകുമാരന്‍, കെ.എം. പ്രേമവത്സന്‍, എം.എ. ദേവാനന്ദന് എന്നിവര്‍ പങ്കെടുത്തു.