മള്ട്ടിമീഡിയകയ്യെഴുത്തു മാസികകള്‍ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് 20, 49 യൂണിറ്റുകളുടെ നേതൃത്വത്തില്‍ ‘പുതുനാമ്പുകള്‍ 201921’ എന്ന പേരില്‍ ഈ വര്‍ഷത്തെ കൈയ്യെഴുത്തു മാസികയും കേരളത്തില്‍ ആദ്യമായി യൂട്യൂബില്‍ പൂര്‍ണമായും അവതരിപ്പിക്കപ്പെടുന്ന മള്‍ട്ടിമീഡിയ മാസികയും പ്രകാശനം ചെയ്തു. പ്രേക്ഷകര്‍ക്ക് നാലു വ്യത്യസ്ത രീതിയില്‍ പിഡിഎഫ്, ഫല്പ്പ്ബുക്ക്, മള്‍ട്ടിമീഡിയ, പുസ്തകം എന്നീ രൂപത്തില്‍ വായിക്കാവുന്ന രീതിയിലാണ് മാസിക തയാറാക്കിയിരിക്കുന്നത്. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.വൈ. ഷാജു, ഐക്യുഎസി കോഓര്‍ഡിനേറ്റര്‍ പി. റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ. ആര്. തരുണ്‍, പ്രഫ. എസ്.ആര്. ജിന്‍സി, പ്രഫ. ജോമേഷ് ജോസ്, പ്രഫ. ലിനെറ്റ് ജോര്‍ജ്, യൂണിറ്റ് ലീഡര്‍മാരായ ഡെല്വിന് ഡേവിസ്, വി.ആര്. അനഘ, പി.ജെ. ആഗ്നസ്, എം. കൃഷ്ണചന്ദ്രന്, സ്റ്റുഡന്റ് എഡിറ്റര്‍മാരായ കൃഷ്ണദേവ് എം. മധനന്, ജോമോള്‍ ജോണ്‍ എന്നിവര്‍ സന്നിഹിതരായി.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി