സിപിഐ നേതാവായിരുന്ന വി.വി. സല്‍ഗുണന്‍ രക്തസാക്ഷിത്വദിനമാചരിച്ചു
ഇരിങ്ങാലക്കുട: സിപിഐ നേതാവായിരുന്ന വി.വി. സല്‍ഗുണന്റെ 20ാം ചരമദിനാചരണവും പുഷ്പാര്‍ച്ചനയും നടത്തി. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ എഐവൈഎഫിന്റെയും സിപിഐയുടെയും നേതൃത്വത്തില്‍ അനുമോദിക്കുകയും ചെയ്തു. അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി ജേതാകളെ എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍ ആദരിച്ചു. ലോക്കല്‍ സെക്രട്ടറിമാരായ വി.ആര്. രമേഷ്, കെ.സി. ബിജു, ഇരിങ്ങാലക്കുട ചെത്തുതൊഴിലാളി യൂണിയന് സെക്രട്ടറി കെ.വി. മോഹനന്, മധ്യവ്യവസായ തൊഴിലാളി യൂണിയന് നേതാവ് കെ.എസ്. രാധകൃഷ്ണന്, മഹിളാസംഘം സംസ്ഥാന കമ്മിറ്റിയംഗം അനിത രാധകൃഷ്ണന്, എഐവൈഎഫ് പടിയൂര്‍ മേഖല ഭാരവാഹികളായ വിഷ്ണു ശങ്കര്‍, വി.ആര്. അഭിജിത്ത്, എഐഎസ്എഫ് പടിയൂര്‍ പഞ്ചായത്ത് ഭാരവാഹികളായ ഇ.എസ്. അഭിമന്യു, ഗോകുല്‍ സുരേഷ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ്, ജനപ്രതിനിധികളായ കെ.എം. പ്രേമവത്സന്‍, വി.ടി. ബിനോയ്, ജയശ്രീ ലാല്‍, വിബിന്, ബാബു ചിങ്ങാരത്ത് എന്നിവര്‍ പങ്കെടുത്തു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു